കാക്കനാട് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍; ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഉച്ചയോടെ

കാക്കനാട് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍

Update: 2025-03-01 11:52 GMT

തൃക്കാക്കര: കാക്കനാട് കുന്നും പുറം വനിത മിത്രം ഹോസ്റ്റലില്‍ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശിനിയായ പോത്തേരി വീട്ടില്‍ ഐശ്വര്യ (25) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കനാട് ഇന്റര്‍ ധ്വനി മീഡിയ അക്കാദമിയിലെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

രണ്ട് വര്‍ഷമായി മറ്റു രണ്ടു പേര്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഐശ്വര്യയെ ശനി ഉച്ചക്ക് 12 ഓടെ യാണ് മരിച്ച നിലയില്‍ ഹോസ്റ്റല്‍ അധികൃതര്‍ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികള്‍ ആരംഭിച്ചു.

Tags:    

Similar News