അമ്മാവനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബോക്‌സിലാക്കി കാമുകന്‍

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബോക്‌സിലാക്കി കാമുകന്‍

Update: 2026-04-09 04:25 GMT

മ്മാവനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് കാമുകിയെ കൊന്ന് മൃതദേഹം ബോക്‌സിലാക്കി കാമുകന്‍. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. യുവാവിന്റെ അമ്മാവന് വഴങ്ങിക്കൊടുക്കാന്‍ കാമുകി വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 35കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ 22 വയസുള്ള യുവാവിനെയും യുവാവിന്റെ അമ്മാവനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവന് വഴങ്ങിക്കൊടുക്കണമെന്ന് യുവാവ് നിരന്തരം തന്റെ കാമുകിയോട് ആവശ്യപ്പെട്ടുവന്നു. ഇത് നിഷേധിച്ചതോടെ കാമുകന്‍ തന്റെ സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് അമ്മാവനെയും മറ്റൊരു സുഹൃത്തിനെയും എത്തിച്ച യുവാവ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കാമുകിയെ കൂട്ടിക്കൊണ്ട് വന്നു. ഈ സമയം അമ്മാവനും സുഹൃത്തും വീടിന് പുറത്തുള്ള മുറിയില്‍ യുവതിയ അറിയാതെ ഇരുന്നിരുന്നു. ഈ സമയത്ത് യുവാവ് കാമുകയോട് അമ്മാവന് വഴങ്ങാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി എതിര്‍ത്തതോടെ ചുവരിനോട് ചേര്‍ത്ത് വച്ച് മര്‍ദിക്കുകയും നിലത്ത് ചവിട്ടിപ്പിടിച്ച് കിടത്തി കമ്പിളി കൊണ്ട് ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. മരണം ഉറപ്പാക്കിയതിന് പിന്നാലെ മൃതദേഹം ബെഡ്‌ബോക്‌സിലേക്ക് മാറ്റി. മൂവരും സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.

വൈകുന്നേരം വീട്ടുടമ തിരികെ എത്തിയപ്പോഴാണ് മുറിയിലെ ബെഡ്‌ബോക്‌സില്‍ യുവതിയുടെ കാല്‍ കണ്ടതും തുറന്ന് നോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തിയതും. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. നെറ്റിയിലടക്കമുള്ള പാടുകള്‍ കൊലപാതകമാണെന്ന സൂചനകളും നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മംഗള്‍പുരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.

വീട്ടുസഹായായി ജോലി നോക്കി വരികയായിരുന്നു യുവതി. ഇവര്‍ നേരത്തെ വിവാഹിതയാണെന്നും മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയും കാമുകനായ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി മംഗള്‍പുരിയില്‍ ചിക്കന്‍ കട നടത്തിവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News