പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: പ്രതി പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതി പിടിയില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത പ്രതി പിടിയില്‍. കാസര്‍കോഡ് മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ റസാക്ക് (38) ആണ് പിടിയിലായത്. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി.
അബ്ദുല്‍ റസാക്ക് കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത്, ശിശു സംരക്ഷണ സമിതിയെ (സിഡബ്ല്യുസി) വിവരമറിയിക്കുകയായിരുന്നു. അവര്‍ കുട്ടികളുമായി ബന്ധപ്പെട്ട് നടത്തിയ കൗണ്‍സലിങ്ങിലാണ് വിവരങ്ങള്‍ പുറത്തു വന്നതും അബ്ദുല്‍ റസാക്ക് അറസ്റ്റിലായതും. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മക്കളാണ് സഹോദരിമാര്‍. ജോലിക്കായി എത്തുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ തന്നെയാണ് പ്രതിയും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. സിഡബ്ല്യുസി അധികൃതര്‍ അറിയിച്ചത് പ്രകാരം പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.