തൃശൂരില്‍ വോട്ട് ചെയ്തതിന് പിന്നാലെ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ വോട്ട് ചെയ്തതിന് പിന്നാലെ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2026-04-09 11:12 GMT

തൃശൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ തൃശൂരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍ - 65) ആണ് മരിച്ചത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തിന് പുറത്തുണ്ടായ സംഭവം പ്രദേശത്ത് ദുഃഖം പരത്തി.

വാണിയംപാറ ഇകെഎം യുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 10:45-ഓടെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണു.

ഉടന്‍തന്നെ ആംബുലന്‍സില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് 2026-ന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

Tags:    

Similar News