ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മദ്ധ്യവയ്സകന് ദാരുണാന്ത്യം; അപകടം ഓവർടേക്കിങ്ങിനിടെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
By : സ്വന്തം ലേഖകൻ
Update: 2025-03-01 11:56 GMT
തിരുവനന്തപുരം: ബാലരാമപുരത്ത് വാഹനാപകടം. ബൈക്കും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് മദ്ധ്യവയ്സകന് ദാരുണാന്ത്യം. ആലുവിള സ്വദേശി അശ്വിനി കുമാർ(66) ആണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും.
ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിൻ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.