ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിനു പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു

ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിനു പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു

Update: 2025-03-09 15:55 GMT

കോട്ടയം: ഈരാറ്റുപേട്ട തലനാട് ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം, കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഈരാറ്റുപേട്ട നന്മകൂട്ടം പ്രവര്‍ത്തകരും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Similar News