നെല്ല് കയറ്റിവന്ന വളളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ കുട്ടനാട്ടിൽ

Update: 2025-03-09 17:30 GMT

ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് തൊഴിലാളി ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്. നെല്ല് കയറ്റിയ വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News