കബഡി കളിക്കിടെ തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസില്‍ നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു: മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കബഡി കളിക്കിടെ തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസില്‍ നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു

Update: 2025-03-11 03:30 GMT

ചെന്നൈ: തൂത്തുക്കുടിയില്‍ കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്വണ്‍ വിദ്യാര്‍ഥിയെ ബസില്‍നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. കെട്ടിയമ്മല്‍ പുരത്തിനു സമീപമാണു സംഭവം. ബസില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥി ദേവേന്ദ്രനാണു വെട്ടേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍.

ബസില്‍ യാത്ര ചെയ്യുക ആയിരുന്ന ദേവേന്ദ്രനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം, ബസ് തടഞ്ഞു നിര്‍ത്തി അകത്തുകയറി വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയില്‍ അടക്കം വെട്ടി. മറ്റു യാത്രക്കാര്‍ ബഹളം വച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു.

പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത്. കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.

Tags:    

Similar News