ആശാ പ്രവര്‍ത്തകര്‍ക്ക് നല്ലത് സംഭവിച്ചേ മതിയാകൂ; സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാന്‍ താല്‍പ്പര്യമില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പറഞ്ഞത്

Update: 2025-03-12 07:25 GMT

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകര്‍ക്ക് നല്ലത് സംഭവിച്ചേ മതിയാകൂ അതാണ് തന്റെ പക്ഷമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇന്നു രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ആശാപ്രവര്‍ത്തകരുടെ സമരപന്തലില്‍ മുന്നില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നിലപാട് പറഞ്ഞത്.

ആശാ പ്രവര്‍ത്തകരുടെ വിഷമങ്ങളും അവര്‍ക്ക് പറയാനുള്ളതും നേരിട്ട് കേട്ടു. അക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരെ ധരിപ്പിച്ചു. അതിന്റെ ഫലം നേരിയ തോതില്‍ ലഭിച്ചു തുടങ്ങി. ആശമാരുടെ സമര സ്ഥലത്ത് വന്നത് പാര്‍ട്ടിക്കാരനൊ കേന്ദ്രമന്ത്രിയൊ ആയിട്ടില്ല. സാധാരണ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് വന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാന്‍ താല്‍പ്പര്യമില്ല. ആശമാര്‍ക്ക് നല്ലത് സംഭവിക്കണമെന്നും അതിന് ആലോചിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

Similar News