കടുവയെ കണ്ട വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്‌കൂളിനു സമീപം കൂടു വച്ചു; വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്

Update: 2025-03-12 07:30 GMT

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ കണ്ട വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്‌കൂളിനു സമീപത്താണ് വനംവകുപ്പ് ഇന്നു പുലര്‍ച്ചെ കൂടു സ്ഥാപിച്ചത്.

ചൊവ്വാഴ്ച ഇവിടെ നിരീക്ഷണം നടത്തിയിരുന്ന വനപാലകരും കടുവയെ കണ്ടിരുന്നു. ഇതേത്തുടന്നാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ മുഖ്യവനപാലകന്‍ നിര്‍ദ്ദേശം നല്‍കിയത്. കടുവ അവശനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ പിടികൂടി ഉള്‍ വനത്തില്‍ വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News