സുഹൃത്തായ യുവതിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു
പോക്‌സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി: പോക്‌സോ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 15- വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാവുമായി ഷാന്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം മുമ്പ് ലൈംഗികപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാന്‍, മൂന്ന് വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.