കാറിന്റെ വരവിൽ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചു; നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ; സംഭവം മലപ്പുറത്ത്
മലപ്പുറം: കാറില്‍ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കാറുടമ കരുവാരകുണ്ട് പുത്തനഴി സ്വദേശി തെങ്ങിന്‍തൊടി മുഹമ്മദ് ഫൈസലിനെ(45)യാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെട്ട മുഹമ്മദ് ഫൈസലിനെ ഇന്നലെയാണ് കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് മുമ്പും ഇയാളെ പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കരുവാരകുണ്ട് പോലീസ് നടത്തിയ പരിശോധനയില്‍ നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
കരുവാരകുണ്ട് പുത്തനഴി കവലയിലെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കാറിൽ നിന്നും രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.