കൊടിമരം മോഷണം പോയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരാതി; രാത്രിയില്‍ ചേലക്കരയില്‍ കൊടിമരവും തൂക്കി പോകുന്ന മൂന്ന് പേരുടെ സിസിടിവി ദൃശ്യം പുറത്ത്; എസ്എഫ്ഐ പ്രവര്‍ത്തകര്‍ മോഷണക്കേസില്‍ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-09-18 09:26 GMT
തൃശൂര്‍: ചേലക്കരയിലെ കോണ്‍ഗ്രസിന്റെ കൊടിമരം മോഷണം പോയ സംഭവത്തില്‍ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സെന്ററിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമരം മോഷണം പോയ കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിന്‍, ചേലക്കര ഏരിയ പ്രസിഡന്റ് ശ്രുതികേഷ്, വള്ളത്തോള്‍ നഗര്‍ ഏരിയ സെക്രട്ടറി കണ്ണന് എന്നിവര്‍ക്കെതിരെയാണ് ചേലക്കര പൊലീസ് കേസെടുത്തത്. ചേലക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് പന്തലാടി കൊടുത്ത പരാതിയിലാണ് കേസ്. കൊടിമരം കൊണ്ട് പോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. മൂന്ന് പേരെയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.