കുടിവെള്ള വിതരണത്തിനായി പൈപ്പ് സ്ഥാപിക്കാൻ മണ്ണെടുക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണു; ഒരാൾക്ക് ദാരുണാന്ത്യം; പരിക്കേറ്റയാൾ ചികിത്സയിൽ; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-18 13:14 GMT
കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് മരിച്ചത്. കുടിവെള്ള വിതരണത്തിനായി പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചെറുപുഴ സ്വദേശി തങ്കച്ചൻ ചികിത്സയിലാണ്.
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായം നൽകിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷിനെ രക്ഷിക്കാനായില്ല. മണ്ണെടുക്കുന്നതിനിടെയാണ് ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണത്. അപകടസ്ഥലത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.