വയനാടിനെ ഞെട്ടിച്ച് അപകടം; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2026-03-09 16:22 GMT
വയനാട്: വയനാട് മാനന്തവാടിയിൽ ഞെട്ടിക്കുന്ന അപകടം. ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് - മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കാർ യാത്രക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.