ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി 10,000 രൂപയ്ക്ക് വില്‍ക്കും; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പിടിയില്‍

Update: 2026-03-09 10:59 GMT

കോഴിക്കോട്: ഫറോക്കില്‍ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പിടിയില്‍. മോഷ്ടിച്ച ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയും സ്‌പ്രൈ പെയിന്റ് അടിച്ച് രൂപമാറ്റം വരുത്തിയുമാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് ഇവര്‍ മോഷ്ടിച്ചത്. 4000 മുതല്‍ 10,000 രൂപ വരെ വിലയ്ക്കാണ് മോഷ്ടിച്ച ബൈക്കുകള്‍ വിറ്റിരുന്നത്. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു.

Similar News