തുമ്പമണില്‍ യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍; തലയ്ക്ക് പൊട്ടലും ആഴത്തില്‍ മുറിവുമേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍
തുമ്പമണില്‍ യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പന്തളം: യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇന്ന് രാവിലെ 8 മണിയോടെ പന്തളം തുമ്പമണിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദു രണ്ട് വര്‍ഷത്തോളമായി തുമ്പമണില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
ഇന്ന് രാവിലെ 8 മണിയോടുകൂടി തുമ്പമണ്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ബിന്ദുവിനെ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയില്‍ കരിങ്ങാറ്റ കുഴിയില്‍ വീട്ടില്‍ സുമേഷ് (48) തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയ്ക്ക് പൊട്ടലും ആഴത്തില്‍ മുറിവും ഏറ്റ ബിന്ദുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടന്‍ തന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം മൂലമാണ് ഇയാള്‍ ബിന്ദുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.