പുതുപ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടു പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി

പുതുപ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

Update: 2026-03-29 17:06 GMT

കോട്ടയം: പുതുപ്പള്ളിയില്‍ പാറയ്ക്കല്‍ കടവ് പാലത്തിനു സമീപം കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന വാകത്താനം പരിയാരം കാവുങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ അനൂപ് (27) മരിച്ചു.


ക്യാറ്ററിങ് പന്തല്‍ തൊഴിലാളിയാണ് അനൂപ്. വൈകിട്ട് 4.20 ഓടെ ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. അനൂപിന്റെ ഭാര്യ അശ്വിന. രണ്ട് വയസ്സായ മകളുണ്ട്.

Tags:    

Similar News