പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണവും ലഹരി ഉപയോഗവും; മൂന്ന് പേര് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-29 08:08 GMT
ആലപ്പുഴ: പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നുപേര്‍ പിടിയില്‍. പൂന്തോപ്പ് സ്വദേശികളായ സച്ചിന്, സഞ്ജയ്, വെള്ളക്കിണര്‍ സ്വദേശി അന്‍സില്‍ എന്നിവരാണ് പിടിയിലായത്. നെഹര്‍ഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. 20നു പുലര്‍ച്ചെ ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയിലാണ് റീല്‍ ചിത്രീകരിച്ചതും ലഹരി ഉപയോഗിച്ചതും. കറുത്ത വസ്ത്രമണിഞ്ഞ് കുരിശ് തലകീഴായി പിടിച്ചാണ് റീല്‍സ് ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിനുള്പ്പെടെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആണ് ഇവര്‍ക്കെതിരെ കേസെടുത്തത്.