കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു; അപകടം ഒഴിവായത് നാട്ടുകാരുടെ ഇടപെടലില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-29 06:58 GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് കെ എസ് ആര് ടി സി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. ബസില്‍ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാല് വലിയ അപകടമാണ് ഒഴിവായത്.
പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പര്‍ ബസിന്റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടര്‍ന്നു അഗ്നി ശമന സേന എത്തി തീ അണച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അടുത്തിടെ പുതുതായി ഇറക്കിയ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.