ക്ഷേത്രോത്സവത്തിന് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു; നാലുപേര്‍ അറസ്റ്റില്‍
ക്ഷേത്രോത്സവത്തിന് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു; നാലുപേര്‍ അറസ്റ്റില്‍
കൊല്ലം: കൊല്ലം മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആയിരുന്നു സംഭവം. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചയില്‍ ഫ്‌ലോട്ടിന്റെ കൂടെ എത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് തഴുത്തല, കിഴവൂര്‍, സജീവ് മന്ദിരത്തില്‍, സജീവിന്റെ മകന്‍ തേജസ് (18) കുത്തേറ്റ് മരണപ്പെട്ടത്.
പ്രതികളായ മുഖത്തല, കിഴവൂര്‍, കോടം വിള വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ ആദിത്യന്‍ (18) കിഴവൂര്‍ മാളു ഭവനത്തില്‍ മധുസൂദനന്‍ പിള്ളയുടെ മകന്‍ബിനു (26),കിഴവൂര്‍ കാലാങ്കര പുത്തന്‍വീട്ടില്‍ ബോബന്റെ മകന്‍ പ്രജിത്ത് 27, വെളിച്ചകാല, പ്ലാച്ചി പൊയ്ക വീട്ടില്‍ രാജന്റെ മകന്‍ അഖില്‍ രാജ് (28) തുടങ്ങിയവരാണ് പോലീസ് പിടിയിലായത്.
സംഭവത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലതയുടെ നിര്‍ദ്ദേശപ്രകാരം.. എസിപി അനുരൂപ്, എസ്എച്ച്ഒ അജിത് കുമാര്‍ എസ് ഐ സൗരവ്, സിപിഒ ഹരീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കണ്ണനല്ലൂരില്‍ ഒളിവില്‍ താമസിക്കവേയാണ് പ്രതികളെ പിടികൂടിയത്.