വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; രണ്ടര ലക്ഷം അടിച്ചുമാറ്റി; 36കാരന് 20 വര്‍ഷം തടവ് ശിക്ഷ
By : സ്വന്തം ലേഖകൻ
Update: 2026-03-29 11:38 GMT
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച 36കാരന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. വെള്ളറട കൂതാളി സ്വദേശി സുരേഷ് കുമാറിനെയാണ് (36) നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും അതിജീവിതയില്‍ നിന്ന് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്.വിനോദ്,അഡ്വ.വി.ആര്.മായാദേവി എന്നിവര്‍ ഹാജരായി. നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ ആയിരുന്ന ജി.സന്തോഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.