എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 16ന് തുടങ്ങും
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും
By : സ്വന്തം ലേഖകൻ
Update: 2026-03-30 01:37 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. അതേസമയം ഫലം പ്രഖ്യാപനം മുന്‍ നിശ്ചയിച്ചതില്‍ നിന്നും വൈകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 5നാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.