കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറിയുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-03-30 00:43 GMT
കുറവിലങ്ങാട്: കോട്ടയം ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. എം സി റോഡില്‍ കോഴാ ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ച് കാര്‍ ഡ്രൈവര്‍ കുര്യം മുടവനാല്‍ ബാബു മകന് റിന്‍സ് (28) ആണ് മരിച്ചത്.
രാത്രി 8.15 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്ക് കയറിയ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. കടുത്തുരുത്തി ഫയര്‍ ഫോഴ്സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഒരു മണിക്കൂറോളം എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു.