മട്ടന്നൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു; മരണമടഞ്ഞത് നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി ഇലാന
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു
Update: 2026-03-09 16:24 GMT
മട്ടന്നൂര്‍ : മട്ടന്നൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. നടുവനാട് എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയില്‍ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകള്‍ ഇലാന രാജേഷാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.