മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം; വിവാഹവാഗ്ദാനം നൽകി പീഡനം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ചെന്നിത്തലക്കാരൻ കുടുങ്ങിയത് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ

Update: 2026-03-30 10:24 GMT

ആലപ്പുഴ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശി രാഹുലിനെയാണ് (31) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫ്രീലാൻസ് വെബ് ഡിസൈനറായ രാഹുൽ, അരൂർ സ്വദേശിയായ യുവതിയെയാണ് മാട്രിമോണിയൽ പരസ്യം വഴി പരിചയപ്പെട്ടത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ടൗണിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും വെച്ച് യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. പരാതി ലഭിച്ച ഉടൻ തന്നെ സൗത്ത് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

Tags:    

Similar News