നിയന്ത്രണം വിട്ടെത്തിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വൻ അപകടം; കൊച്ചിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
By : സ്വന്തം ലേഖകൻ
Update: 2026-03-30 07:12 GMT
കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കയറി യുവാക്കൾക്ക് ദാരുണാന്ത്യം. കരുവേലിപ്പടി സ്വദേശി കാൽവിൻ (24), തോപ്പുംപടി സ്വദേശി എൻ.എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.
രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.