വീടിന് സമീപത്തെ മോട്ടോര്‍ പുരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് മരിച്ച നിലയില്‍
വീടിന് സമീപത്തെ മോട്ടോര്‍ പുരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
By : സ്വന്തം ലേഖകൻ
Update: 2026-03-30 07:36 GMT
ഇടുക്കി: ഇടുക്കി രാജാക്കാട് കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് മുന്‍ പഞ്ചായത്ത് മെമ്പറും കേരള കോണ്‍ഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ ഷാജി ജോസഫ് വയലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തെ മോട്ടോര്‍ പുരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മോട്ടര്‍ പുരയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് സൂചന. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.