കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വി ഡി സതീശന്‍; വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കണമെന്ന് അലോഷ്യസ് സേവ്യര്‍; കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ യാത്ര സമാപിച്ചു

കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ യാത്ര സമാപിച്ചു

Update: 2025-03-19 14:48 GMT

തിരുവനന്തപുരം: കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജനമനസ്സുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് 'രാസ ലഹരി മാഫിയക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന 'ക്യാമ്പസ് ജാഗരന്‍ യാത്ര' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സമാപിച്ചു.

സമാപന യോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ,അവരെ കൊലക്ക് കൊടുക്കാന്‍ അനുവദിക്കില്ലന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി തകര്‍ക്കുകയാണ് വേണ്ടത്. കേരളത്തിലെ ക്യാമ്പസുകളെ രക്ഷിക്കാനുള്ള നേതൃത്വം കെ.എസ്.യു ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേ സമയം ക്യാമ്പസുകളില്‍ ലഹരി മാഫിയ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കണമെന്ന് ജാഥാ ക്യാപ്റ്റനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.





ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, റോജി.എം.ജോണ്‍, മാത്യൂ കുഴല്‍നാടന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ചാണ്ടി ഉമ്മന്‍, സജീവ് ജോസഫ്, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ,ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍, കെപിസിസി ഭാരവാഹികളായ ശരത് ചന്ദ്ര പ്രസാദ്, ജി എസ് ബാബു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട്, എന്‍.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഖബൂസ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, പി.മുഹമ്മദ് ഷമ്മാസ്, അരുണ്‍ രാജേന്ദ്രന്‍, ആന്‍ സെബാസ്റ്റ്യന്‍, ഭാരവാഹികളായ അല്‍അമീന്‍ അഷ്‌റഫ്, ആദേശ് സുദര്‍മന്‍, അരുണ്‍ എസ്.കെ, ആസിഫ് എം.എ, ശരത് കുളത്തൂര്‍, സാജന്‍.വി.എഡിസണ്‍ കൃഷ്ണകാന്ത്, അച്ചു സത്യദാസ് എന്നിവര്‍ പ്രസംഗിച്ചു.


Tags:    

Similar News