തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ആക്രമണം മദ്യപാന സംഘത്തെ ചോദ്യം ചെയ്തതിന്
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ആക്രമണം മദ്യപാന സംഘത്തെ ചോദ്യം ചെയ്തതിന്
By : സ്വന്തം ലേഖകൻ
Update: 2025-03-27 04:03 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു.