ബെംഗളൂരുവില്‍ നിന്നും കാറില്‍ കടത്തവെ രാസലഹരിയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കണ്ണൂര്‍ ചാലോട് പിടിച്ചെടുത്തത് 16.817 ഗ്രാം മെത്താഫിറ്റാമിന്‍

ബെംഗളൂരുവില്‍ നിന്നും കാറില്‍ കടത്തവെ രാസലഹരിയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Update: 2025-04-09 17:34 GMT

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് എക്‌സൈസ് റെയ്ഡില്‍ ബെംഗളൂരുവില്‍ നിന്നും കാറില്‍ രാസലഹരി കടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ചാലോടാണ് മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായത്.

16.817 ഗ്രാം മെത്താ ഫിറ്റാമിറ്റാമിനുമായി രണ്ട് യുവാക്കളെയാണ് കുത്തുപറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആന്റി നര്‍ക്കോട്ടിക്ക് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് ഭാഗത്ത് നാഗവളവ്-എളമ്പാറക്ക് സമീപത്തു നിന്നും ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. രഹസ്യം വിവരം ലഭിച്ചതുപ്രകാരമുള്ള പരിശോധനയില്‍ 16.817 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

വാരം ബൈത്തുല്‍ റാഫാസില്‍ മുഹമ്മദ് ആഷിക്ക് (26) മുഴപ്പിലങ്ങാട്ട്, കുളം ബസാര്‍ ഇ.എം.എസ് റോഡില്‍ കെന്‍ സിന്‍ മുഹമ്മദ് ഫാഹിം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പിണറായി എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഉത്തര മേഖലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്‌സൈസ് സര്‍ക്കിള്‍,എക്‌സൈസ് ഇന്റലിജന്‍സ് കണ്ണൂ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആയ ഗണേഷ്, ജലീഷ്, എന്നിവര്‍ക്കൊപ്പം.സുഹൈല്‍, രജിത്ത് എന്‍. അജിത്ത് സി, എക്‌സൈസ് ഇന്റലിജന്‍സിലെ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, ഉത്തമന്‍.കെ, കൂത്ത്പറമ്പ റെയിഞ്ചിലെ അശോകന്‍ കെ. ഹരികൃഷ്ണന്‍ സി, സോള്‍ദേവ്, കൂത്തുപറമ്പ സര്‍ക്കിള്‍ ഓഫിസിലെ ഷാജി.യു, പ്രമോദന്‍ പി, സതീഷ് വിളങ്ങോട്ട് ഞാലില്‍, ബിനീഷ്, ഷാജി. സി.പി., ബിജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Tags:    

Similar News