ഗതാഗത കുരുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര നഗ്നതാ പ്രദര്‍ശനം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര നഗ്നതാ പ്രദര്‍ശനം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: നടുറോഡിലെ ഗതാഗതകുരുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പന്തീരാങ്കാവ് പുത്തൂര്‍ മഠം കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷ് (33) നെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ നല്ലളം പൊലീസ് പിടികൂടിയത്. കുന്നത്തുപാലം ഒളവണ്ണ ജംക്ഷനില്‍ വച്ചാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാര്‍ഥിനിക്കു നേരെ കുന്നത്തുപാലം ഒളവണ്ണ ഫാന്‍സി ഷോപ്പിനു മുന്‍പില്‍ വച്ചാണ് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഇവിടെ വച്ച് ഗതാഗതക്കുരുക്കുണ്ടായ സമയത്ത് പ്രതി തന്റെ ലൈംഗികായവം കുട്ടിക്കു നേരെ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആംഗ്യം കാണിക്കുകയുമായിരുന്നു. പരാതി കിട്ടിയ നല്ലളം പൊലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.