പൊലീസിനെ കണ്ട്‌രക്ഷപ്പെടാന്‍ ശ്രമം; പ്രതിയും ഒപ്പം സുഹൃത്തുക്കളും ചേര്‍ന്ന് പൊലീസിനെ ആക്രമിച്ചു; കുറത്തിക്കാട് എസ്‌ഐ ഉദയകുമാറിന് കൈക്ക് പരുക്കേറ്റു

കുറത്തിക്കാട് എസ്‌ഐ ഉദയകുമാറിന് കൈക്ക് പരുക്കേറ്റു

Update: 2025-04-17 17:55 GMT

ആലപ്പുഴ: കുറത്തികാട് പൊലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്‌ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു. ഭരണിക്കാവ് സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ നന്ദു എന്ന യുവാവിനെ അറസ്റ്റ് ചെയ്യുമ്പോഴാണ് സംഭവം. പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് പൊലീസിനെ ആക്രമിച്ചു. നന്ദു, അരുണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കുറത്തിക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലാണ് പ്രതിയായ നന്ദുവിനെ പിടികൂടാന്‍ പൊലീസ് എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. എസ്‌ഐ ആശുപത്രിയില്‍ ചികിത്സ തേടി.

Similar News