മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ പുകഴ്ത്തുന്നതിന് പിന്നില്‍ നിഗൂഡത; ദിവ്യാ എസ് അയ്യര്‍ക്കെതിരെ പരാതി നല്‍കാന്‍ ആര്‍പിഐ
കൊച്ചി: കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ.എസ്. അയ്യര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ ആര്‍.പി.ഐ.(അത് വാല) സി.പി.എം നേതാവിനെ വാനോളം പുകഴ്ത്തിയത് ചട്ടലംഘനമാണന്നും ആര്‍.പി.ഐ(അത് വാല) സംസ്ഥാന കണ്‍വീനര്‍ ആര്‍.സി.രാജീവ്ദാസ് അറിയിച്ചു.
ആലുവയില്‍ ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കോര്‍ മീറ്റിങ്ങിലാണ് ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ തീരുമാനിച്ചത്. സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചാണ് ദിവ്യ എസ്. അയ്യര്‍ സി.പി.എം നേതാക്കളെ നിരന്തരം പുകഴ്ത്തല്‍ നടത്തുന്നത്. സി.പി.എം നേതാവ് കെ.കെ.രാഗേഷിനെ വാനോളം പുകഴ്ത്തിയതിന് പിന്നില്‍ ദുരുദേശമാണുള്ളത്.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ പുകഴ്ത്തുന്നതിന് പിന്നില്‍ നിഗൂഡതയുണ്ടന്നും ആര്‍.സി.രാജീവ് ദാസ് പറഞ്ഞു. മുന്‍ മന്ത്രി കെ .രാധാകൃഷ്ണനെ ആലിംഗനം ചെയ്ത് വിവാദത്തില്‍പ്പെട്ടതിന് പിന്നാലെയാണ് കെ.കെ.രാഗേഷിനെ പുകഴ്ത്തി ദിവ്യ. എസ്. അയ്യര്‍ വീണ്ടും രംഗത്ത് എത്തിയത്. സ്വന്തം കര്‍മ്മ മണ്ഡലം ദുര്‍വിനിയോഗം ചെയ്‌തോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. വീട്ടില്‍ കോണ്‍ഗ്രസ്സും. ജോലി സ്ഥലത്ത് സി.പി.എം കാരിയായി ദിവ്യ. എസ്. അയ്യര്‍ അധപതിച്ചെന്നും ആര്‍.സി.രാജീവ് ദാസ് പറഞ്ഞു.
കോര്‍കമ്മറ്റിയില്‍ ആര്‍.സി.രാജീവ് ദാസ് അദ്ധ്യക്ഷത വഹിച്ചു ശരിബ് ബാബു, സുധീഷ് നായര്‍, ജയകുമാര്‍, സുനില്‍ മന്നത്ത്, ഗീതാ ദിനേഷ് എന്നിവര്‍ പങ്കെടുത്തു.