മലപ്പുറത്ത് കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍; മെഹറുബയുടെ മൃതദേഹം രാത്രി 2 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍
മലപ്പുറത്ത് കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-04-19 06:38 GMT
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബയാണ് മരിച്ചത്. 20 വയസായിരുന്നു.
രാത്രി 2 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയിലാരുന്നു കണ്ടെത്തിയത്. കൊണ്ടോട്ടി ഗവര്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎ (ഉറുദു ) വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.