ജാമ്യം നല്‍കിയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകും; ഷഹബാസ് വധക്കേസ് പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി
Update: 2025-04-25 07:26 GMT
കൊച്ചി: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാഘട്ടത്തിലും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 28 നാണ് താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഷഹബാസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഷഹബാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.