കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍

Update: 2026-02-24 08:34 GMT

കോഴിക്കോട്: കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചതിന് ഹോട്ടല്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. രണ്ടാംപ്രതി പുതിയറ അച്ചങ്കണ്ടിപറമ്പില്‍ രാഹുലി(24)നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കില്‍ ബിനീഷിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

ശനിയാഴ്ച രാത്രി പ്രതിയും സുഹൃത്തുക്കും ഭക്ഷണം കഴിക്കാനായി ഗോവിന്ദപുരത്തെ ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ചശേഷം ബില്‍ തുക ചോദിച്ചതിന് ജീവനക്കാരനായ ഷഹനാദിനെ പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇരുമ്പുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ഹോട്ടലിന്റെ ബോര്‍ഡും ചില്ലലമാരയും അടിച്ചുതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

എസ്ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പുതിയറയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News