മലപ്പുറത്ത് പ്രായപ്പൂര്ത്തിയാകാത്തെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 34കാരന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-24 08:25 GMT
മലപ്പുറം: പ്രായപ്പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്. ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പ്രതിയുടെ പേരില്‍ വേറെയും കേസുകളുണ്ട്. മേലാറ്റൂര്‍, പട്ടാമ്പി പൊലീസ് സ്റ്റേഷനുകളില്‍ മൂന്നോളം കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.