പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയയ 45കാരന് 64 വര്‍ഷം കഠിനതടവ്

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയയ 45കാരന് 64 വര്‍ഷം കഠിനതടവ്

Update: 2025-05-15 02:14 GMT

തിരുവനന്തപുരം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 45-കാരനു കോടതി വിവിധ വകുപ്പുകളിലായി 64 വര്‍ഷം കഠിന തടവും 30,000 പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി എട്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷാക്കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍മതി എന്നതുകൊണ്ടുതന്നെ പരമാവധി ശിക്ഷയായ 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്.

2019 സെപ്റ്റംബര്‍ മാസമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളില്‍ കൗണ്‍സലിങ് നടത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.

Tags:    

Similar News