മയക്കുമരുന്ന് നല്‍കി കുട്ടികളെ പീഡിപ്പിച്ച പ്രതി മംഗലാപുരത്ത് ഒളിവില്‍ കഴിയവെ പിടിയില്‍

മയക്കുമരുന്ന് നല്‍കി കുട്ടികളെ പീഡിപ്പിച്ച പ്രതി മംഗലാപുരത്ത് ഒളിവില്‍ കഴിയവെ പിടിയില്‍

Update: 2025-06-08 08:12 GMT

മംഗലാപുരം: മയക്കുമരുന്ന് നല്‍കി കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ഒളിവില്‍ കഴിയവെ അറസ്റ്റില്‍. ചേക്കു എന്ന അജ്‌നാസിനെ മംഗലാപുരത്ത് വച്ചാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

കഴിഞ്ഞ മാസം 24 നാണ് കുറ്റ്യാടി പൊലിസിന് പരാതി ലഭിച്ചത്. കേസടുത്ത ഉടന്‍ പ്രതി കള്ളാട് സ്വദേശി അജ്‌നാസ് അജ്മീറിലേക്ക് കടന്നു. പിന്നീട് കേരളത്തിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ പിടികൂടി.

നിലവില്‍ രണ്ടു കുട്ടികളാണ് പരാതി നല്‍കിയത്. ഇതില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. പോക്‌സോ വകുപ്പും ജുവനൈല്‍ ജസ്റ്റിസ് വകുപ്പും ചേര്‍ത്താണ് അറസ്റ്റ്.

Similar News