കൂളിവയലില്‍ വിരണ്ടോടിയ പോത്തിന് നേരെ വെടിവച്ചു; പെല്ലറ്റ് കൊണ്ടത് നാട്ടുകാരുടെ ദേഹത്ത്; രണ്ട് പേര്‍ക്ക് പരിക്കേറ്റു

പോത്തിന് നേരെ വെടിവച്ചു; പെല്ലറ്റ് കൊണ്ടത് നാട്ടുകാരുടെ ദേഹത്ത്

Update: 2025-06-08 08:23 GMT

മാനന്തവാടി: വയനാട്ടിലെ കൂളിവയലില്‍ വിരണ്ടോടിയ പോത്തിന് നേരെ വെടിവച്ച പെല്ലറ്റ് കൊണ്ടത് നാട്ടുകാരുടെ ദേഹത്ത്. വിരണ്ടോടിയ പോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. തുടര്‍ന്ന് പോത്തിനെ വെടിവച്ചു വീഴ്ത്തുന്നതിനിടെയാണ് രണ്ടു നാട്ടുകാര്‍ക്ക് പെല്ലറ്റ് ദേഹത്ത് കയറി പരിക്കേറ്റത്.

ആര്‍ ആര്‍ ടി ഉദ്യോഗസ്ഥന്‍ ജയസൂര്യയ്ക്ക് ആണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയില്‍ വച്ച് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ അതേ ഉദ്യോഗസ്ഥനാണ് ജയസൂര്യ.

പോത്തിനെ വെടിവയ്ക്കുന്നതിനിടെ കെല്ലൂര്‍ കാപ്പുംകുന്ന് ജലീലിന് മുഖത്തും കുളിവയല്‍ സ്വദേശി ജസീമിന് വയറിലും പെല്ലറ്റ് തുളച്ചു കയറി പരിക്കേറ്റു. മൂന്ന് പേരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News