ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരന് മരിച്ചു; മരിച്ചത് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രന്
By : സ്വന്തം ലേഖകൻ
Update: 2025-06-25 08:26 GMT
പാലക്കാട്: ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരന് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്.പാലക്കാട് വാളയാര്‍ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം.
ചവിട്ടുപടിയില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്.