തിരഞ്ഞെടുപ്പ് ഡ്യൂട്ടി അലവന്‍സ് 225 രൂപ; ജീവനക്കാര്‍ കൈപ്പറ്റിയത് 2500 രൂപ: പിടികൂടിയതോടെ പണം തിരിച്ചടച്ച് സഹകരണ ബാങ്ക് ജീവനക്കാര്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടി അലവന്‍സ് 225 രൂപ; ജീവനക്കാര്‍ കൈപ്പറ്റിയത് 2500 രൂപ

Update: 2025-08-07 04:31 GMT

തൃശ്ശൂര്‍: സഹകരണബാങ്കിന്റെ തിരഞ്ഞെടുപ്പുഡ്യൂട്ടി അലവന്‍സ് പത്തിരട്ടിയിലേറെ വാങ്ങി ജീവനക്കാര്‍. പണം വാങ്ങിയത് പിടികൂടിയതോടെ സഹകരണവകുപ്പിലെ 38 ജീവനക്കാരും അധികത്തുക തിരിച്ചടച്ചു. 2023 മേയില്‍ നടന്ന താഴേക്കാട് സഹകരണബാങ്കിന്റെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അലവന്‍സ് അധികമായി വാങ്ങിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന 39 ജീവനക്കാരില്‍ 38 പേരും അനധികൃതമായി പണം വാങ്ങിയിരുന്നു.

225 രൂപ ഡ്യൂട്ടി അലവന്‍സായി വാങ്ങേണ്ടതിനു പകരം 2,500 രൂപ വീതമാണ് കൈപ്പറ്റിയത്. തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ മാത്രമാണ് കൃത്യം തുക കൈപ്പറ്റിയത്.

ഇതു സംബന്ധിച്ച് സംഘത്തിലെ സാധാരണ അംഗമായ വി.വി. ജയരാജന്‍ 2024 നവംബര്‍ 21-ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സഹകരണവകുപ്പ് മധ്യമേഖലാ വിജിലന്‍സാണ് അന്വേഷിച്ചത്. അധികമായി േനടിയ തുക ഉടന്‍ തിരികെ കെട്ടണമെന്നാവശ്യപ്പെട്ട് മധ്യമേഖലാ വിജിലന്‍സ് എല്ലാവര്‍ക്കും നോട്ടീസ് നല്‍കി. ഇതോടെയാണ് അധികമായി കൈപ്പറ്റിയ തുക തിരിച്ചടച്ചത്.

Tags:    

Similar News