ട്രെയിനുകള്‍ പതിവ് ഷെഡ്യൂള്‍ പ്രകാരം ഓടും; സമയ മാറ്റം റദ്ദാക്കി

ട്രെയിനുകള്‍ പതിവ് ഷെഡ്യൂള്‍ പ്രകാരം ഓടും; സമയ മാറ്റം റദ്ദാക്കി

Update: 2025-09-02 14:38 GMT

പാലക്കാട്: തിരുവനന്തപുരം ഡിവിഷനില്‍ മുഴുവന്‍ സമയ കോറിഡോര്‍ ബ്ലോക്ക് ലഭ്യമല്ലാത്തതിനാല്‍, ചില ട്രെയിന്‍ സര്‍വിസ് സ്റ്റാന്‍ഡുകളില്‍ നേരത്തേ നിര്‍ദേശിച്ചിരുന്ന മാറ്റങ്ങള്‍ റദ്ദാക്കി. സെപ്റ്റംബര്‍ 10, 12 തീയതികളില്‍ നിലമ്പൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സര്‍വിസ് റദ്ദാക്കി.

സെപ്റ്റംബര്‍ 10, 12 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര ജങ്ഷന്‍ അമൃത എക്‌സ്പ്രസ്, കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന നമ്പര്‍ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന 16349 തിരുവനന്തപുരം നോര്‍ത്ത് - നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന 16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടും.

സെപ്റ്റംബര്‍ 12ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന നമ്പര്‍ 22653 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, നമ്പര്‍ 18568 കൊല്ലം ജങ്ഷന്‍-വിശാഖപട്ടണം വീക്ക്ലി എക്സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടും.

സെപ്റ്റംബര്‍ 10, 12 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, മധുര ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16344 മധുര ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂള്‍ പ്രകാരം ഓടും.

Similar News