വീടിനുള്ളില്‍ ഗൃഹനാഥന്‍ വെന്തു മരിച്ച നിലയില്‍
വീടിനുള്ളില്‍ ഗൃഹനാഥന്‍ വെന്തു മരിച്ച നിലയില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-09-02 16:50 GMT
അടൂര്‍: വീടിനുള്ളില്‍ ഗൃഹനാഥന്‍ വെന്തു മരിച്ച നിലയില്‍. പള്ളിക്കല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ശ്രേയസ് ഭവനില്‍ ശിവന്‍കുട്ടി(47)യാണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് തീ പിടിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തുമ്പോള്‍ ബെഡ്റൂമില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. സേനാംഗങ്ങള്‍ റൂമിന്റെ വായില്‍ പൊളിച്ച് അടത്തു കടന്നപ്പോള്‍ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. സ്വയം തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. അടൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.