മുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി നേരെ വീണത് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ; ആ ദയനീയ കരച്ചിൽ കേട്ട് ഓടിയെത്തി അഗ്നിരക്ഷാസേന

Update: 2026-03-09 10:36 GMT

മലപ്പുറം: 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി മലപ്പുറത്തെ അഗ്‌നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്‍റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്‍റെ വീട്ടിലെ കിണറ്റില്‍ അറിയാതെ വീണത്. മുറ്റത്ത് നിന്ന് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ആട്ടിന്‍കുട്ടി കിണറ്റിൽ വീണത്. ആദ്യം ആട്ടിന്‍ കുട്ടിയെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.

തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടുകാര്‍ മലപ്പുറം അഗ്‌നിരക്ഷാ സേനയില്‍ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ സംഘമെത്തി. സേനാംഗം കെ സി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു. 

Tags:    

Similar News