നടുറോഡില്‍ വാക്കുതര്‍ക്കം; യുവതിയെ വെട്ടിപരുക്കേല്‍പ്പിച്ചു; സുഹൃത്ത് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-03-09 10:54 GMT
പത്തനംതിട്ട: യുവതിയെ നടുറോഡില്‍ വച്ച് തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചു. പന്തളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കിളിമാനൂര്‍ സ്വദേശിനി ബിന്ദുവിനാണ് വെട്ടേറ്റത്. ബിന്ദുവിനെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. തുമ്പമണ്‍ പഞ്ചായത്ത് ഓഫിസിനു സമീപം വച്ചാണ് സംഭവം.
സംഭവത്തില്‍ ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുമേഷും ബിന്ദുവും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പിന്നീട് അകന്നുവെന്നും ആണ് വിവരം. ഇതിനിടയിലാണ് ബിന്ദുവിനെ സുമേഷ് വെട്ടി പരുക്കേല്‍പ്പിച്ചത്.