അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; 'മുകില്‍' ഈ വര്‍ഷം ലഭിക്കുന്ന പതിനൊന്നാമത്തെ കുട്ടി
അമ്മത്തൊട്ടിലില്‍ പുതിയ അതിഥി 'മുകില്‍'
By : സ്വന്തം ലേഖകൻ
Update: 2025-09-18 02:36 GMT
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന് 'മുകില്‍' എന്നാണ് പേരു നല്‍കിയത്. 2.4 കിലോ ഭാരമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. കുഞ്ഞിന്റെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി.
ചൊവ്വാഴ്ച രാത്രി 11.30-നാണ് കുട്ടിയെ ലഭിച്ചത്. ബാലികമാരുടെ കാതുകുത്തല്ച്ചടങ്ങില് സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ലഭിക്കുന്ന 11-ാമത്തെ കുട്ടിയാണ് മുകില്‍. തിരുവോണദിനത്തിലാണ് അമ്മത്തൊട്ടിലില്‍ ഇതിനുമുന്‍പ് കുഞ്ഞിലെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന്റെ പേര്.