ശബരിമലയില്‍ വിജയ് മല്യ നല്‍കിയതടക്കം മുഴുവന്‍ സ്വര്‍ണത്തിന്റെയും കണക്ക് പുറത്തുവിടണം; സ്വര്‍ണ്ണം തന്നെയാണോ പതിപ്പിച്ചതെന്ന് പരിശോധിക്കണം
തിരുവനന്തപുരം: ശബരിമലയില്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ഉള്‍പ്പെടെ ഭക്തജനങ്ങള്‍ നല്‍കിയ മുഴുവന്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങളുടെ കണക്ക് പുറത്തിടാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് ബിജെപി നേതാവ് ആര്‍ എസ് രാജീവ്. നിലവിലെ ശബരിമലയിലെ സ്വര്‍ണ്ണം പതിപ്പിച്ച എല്ലാ സ്ഥലങ്ങളും പരിശോധന നടത്തി നിലവിലും സ്വര്‍ണ്ണം തന്നെയാണോ പതിപ്പിച്ചിട്ടുള്ളത് എന്ന് അന്വേഷണ വിധേയമാക്കണമെന്നും ആര്‍ എസ് രാജീവ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശബരിമലയില്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ഉള്‍പ്പെടെ ഭക്തജനങ്ങള്‍ നല്‍കിയ മുഴുവന്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങളുടെ കണക്ക് പുറത്തിടാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും തയ്യാറാകണം. നിലവിലെ ശബരിമലയിലെ സ്വര്‍ണ്ണം പതിപ്പിച്ച എല്ലാ സ്ഥലങ്ങളും പരിശോധന നടത്തി നിലവിലും സ്വര്‍ണ്ണം തന്നെയാണോ പതിപ്പിച്ചിട്ടുള്ളത് എന്ന് അന്വേഷണ വിധേയമാക്കണം.
ശബരിമല വിവാദം സൃഷ്ടിച്ചതിന് പിന്നില്‍ സ്വര്‍ണ്ണം കടത്തുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരും ചെയ്തത്. ദേവസ്വം ബോര്‍ഡിന്റെ ഭാഗമല്ലാത്ത ഒരു വ്യക്തിക്ക് ക്ഷേത്രത്തിന്റെ പ്രധാന റോള്‍ നല്‍കിയത് ആരാണെന്നും അന്വേഷണ വിധേയമാക്കണം. ദ്വാരപാലക ശില്പം നാട് നീളെ കൊണ്ട് നടന്ന് പൂജ നടത്തി കച്ചവടം നടത്തിയ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍, ആ സ്‌പോണ്‍സര്‍ ആയത് എങ്ങനെയാണെന്ന് പറയുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം.
സര്‍ക്കാരിന്റെ പോലും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി 2016 മുതല്‍ 2017 വരെ ശബരിമല മേല്‍ശാന്തി ആയ കാലഘട്ടത്തില്‍ ഇത്തരം തിരുമറികള്‍ നടന്നിട്ടുണ്ടോ എന്നുകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടതാണ്. ഈ വിഷയത്തിന്റെ സത്യസന്ധത പുറത്തുവരണമെങ്കില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു ജുഡീഷണല്‍ കമ്മീഷനെ നിയമിക്കേണ്ടത് അയ്യപ്പ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്