പൊരീക്കലില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അവശനിലയിലായ യുവാവ് മരിച്ചു; സഹോദരന്മാര് ഒളിവില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-07 08:34 GMT
കൊല്ലം: പൊരീക്കലില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അവശനിലയിലായ യുവാവ് മരിച്ചു. ഇടവട്ടം സ്വദേശി ഗോകുല്‍നാഥ്(35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. ജയന്തി നഗര്‍ സ്വദേശിയായ അരുണും സഹോദരനും ചേര്‍ന്ന് ഗോകുല്‍നാഥിനെ മര്‍ദിച്ചെന്നാണ് പോലീസിന്റെ നിഗമനം.
അവശനിലയിലായ ഗോകുല്‍നാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
അരുണും സഹോദരനും ഒളിവിലാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ലഹരി ഇടപാടുകളില്‍ പങ്കുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.